തിരുവനന്തപുരം വിതുരയിൽ താവയ്ക്കൽ ആറ്റിൽ മുങ്ങിമരിച്ച് ടെക്നോപാർക്ക് ജീവനക്കാരി. കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് മരിച്ചത്.
പൊന്മുടി സന്ദർശനത്തിന് സുഹൃത്തുക്കളോടൊപ്പം പോയപ്പോഴാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ സുഹൃത്ത് കാൽവഴുതി ആറ്റിൽ വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും വെള്ളത്തിൽ വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ സുഹൃത്തിനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും അനുപമ ഒഴുക്കിൽ മുങ്ങിത്താഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ യുവതിയെ രക്ഷപ്പെടുത്തി ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
