മദ്യനയത്തിൽ സർക്കാർ പിന്മാറണം ; ബജറ്റ് നിർദേശത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി

വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ച ബജറ്റ് നിർദേശത്തിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി . മദ്യ ഉപഭോഗം കുറയ്ക്കുമെന്ന യു.ഡി.എഫ് പ്രഖ്യാപിത നയത്തിന് വിരുദ്ധമായ നടപടിയാണ് ഇതിലൂടെ സർക്കാർ സ്വീകരിച്ചതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ ആരോപിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നത് മദ്യ ഉപഭോഗ സാധ്യത വർധിപ്പിക്കുമെന്നും ലഹരിക്കെതിരെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും സംഘടന ചൂണ്ടിക്കാട്ടി. അതിനാൽ ബജറ്റിലെ ഈ നിർദേശത്തിൽ നിന്ന് സർക്കാർ പൂർണമായും പിൻവാങ്ങണമെന്നും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു.

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. മദ്യ കമ്പനിയായ ബക്കാർഡിയുടെ അപേക്ഷ പരിഗണിച്ച് അസാധാരണ വേഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

മറുപടി രേഖപ്പെടുത്തുക