നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും യോഗ ഗുരു ബാബാ രാംദേവും തമ്മിലുള്ള വാക്പോര് രൂക്ഷമായി. കങ്കണയുടെ ‘തലമുറ ഗട്ടര്‍’ എന്ന പരാമര്‍ശത്തെ വിമര്‍ശിച്ച രാംദേവിന് മറുപടിയുമായി കങ്കണ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് യുവാക്കളെ ‘ഗട്ടര്‍’ എന്ന് വിശേഷിപ്പിക്കുന്നത് വികൃതിയുടെ ലക്ഷണമാണെന്ന് രാംദേവ് പറഞ്ഞത്. കങ്കണയുടെ ബാല്യവും യൗവനവും ഭൂതകാലവും തനിക്ക് അറിയാമെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ രൂക്ഷമായി പ്രതികരിച്ചത്.
തന്റെ യൗവനത്തെയും കിടപ്പുമുറിയെക്കുറിച്ചോ ദിവാസ്വപ്നം കാണരുതെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ സംസാരിക്കരുതെന്നും കങ്കണ ആവശ്യപ്പെട്ടു. തന്റെ സ്വഭാവത്തെക്കുറിച്ച് രാംദേവ് ഉപദേശം നല്‍കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.
പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 2024ല്‍ സുപ്രീം കോടതി രാംദേവിനെ വിമര്‍ശിച്ച സംഭവവും കങ്കണ തന്റെ പ്രതികരണത്തില്‍ പരോക്ഷമായി പരാമര്‍ശിച്ചു.
കഴിഞ്ഞ മാസം ചില പ്രതിഷേധക്കാരെ വിമര്‍ശിക്കുന്നതിനിടെയാണ് കങ്കണ ‘തലമുറ ഗട്ടര്‍’ എന്ന പരാമര്‍ശം നടത്തിയത്. എന്നാല്‍ തന്റെ പരാമര്‍ശം മുഴുവന്‍ യുവതലമുറയെയും ഉദ്ദേശിച്ചുള്ളതല്ലെന്നും ചിലരുടെ പെരുമാറ്റത്തെയാണ് വിമര്‍ശിച്ചതെന്നും പിന്നീട് കങ്കണ വ്യക്തമാക്കിയിരുന്നു.
