മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ഹർജി ഹൈക്കോടതി തള്ളി

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടിയായി ഹൈക്കോടതി. കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിലാണ് ഹൈക്കോടതിയുടെ നിർണായക നടപടി.

കേസുമായി ബന്ധപ്പെട്ട് പ്രതിയായ റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. എന്നാൽ മറ്റ് പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും ഹാജരായില്ല. ഇതിനെ തുടർന്ന് മറ്റ് പ്രതികൾ എവിടെയാണെന്ന് കോടതി ചോദ്യം ചെയ്തു.

പ്രതികളുടെ അഭാവത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, “ആളെ കളിയാക്കുകയാണോ?” എന്ന് ചോദിക്കുകയും റോജി അഗസ്റ്റിനോട് മാറിനിൽക്കാൻ നിർദേശിക്കുകയും ചെയ്തു. കേസിൽ വിചാരണ നടപടികൾ തുടരാനാണ് ഹൈക്കോടതിയുടെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക