ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നീക്കം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഇന്ന് തന്നെ സസ്പെൻഷൻ നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇതിനായി കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക കർത്തവ്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവം രാഷ്ട്രീയമായി വിവാദമായ സാഹചര്യത്തിൽ, പാർട്ടി അച്ചടക്കലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന സന്ദേശമാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്.
