മൂന്ന് വർഷത്തെ നിയമപോരാട്ടം ഫലം കണ്ടു; മാസപ്പടി കേസിൽ പിണറായിക്കെതിരെ ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി ഷോൺ ജോർജ്. മൂന്ന് വർഷം നീണ്ട നിയമപോരാട്ടത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നടപടിയെന്നും കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതിയെന്നും ഷോൺ ജോർജ് ആരോപിച്ചു.

കേരളത്തിന്റെ തീരപ്രദേശങ്ങൾ പോലും പിണറായി വിജയൻ വിറ്റഴിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

കേസിൽ പ്രതിയായ സാഹചര്യത്തിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എൽ.എ സ്ഥാനത്തുനിന്നും രാജിവയ്ക്കണമെന്നും ഷോൺ ജോർജ് പറഞ്ഞു.

ക്യാബിനറ്റ് റാങ്കിലുള്ള വ്യക്തി വഹിക്കുന്ന പദവിയിൽ അഴിമതി ആരോപണം നേരിടുന്ന ഒരാൾ തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക