പിണറായി കുടുംബം സിന്‍ഡിക്കേറ്റ്; സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങൾ

പിണറായി വിജയനും കുടുംബത്തിനുമെതിരെ താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞതായി സ്വപ്‌ന സുരേഷ്. പിണറായി വിജയനും കുടുംബവുമാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയയെന്നും സ്വപ്‌ന പറഞ്ഞു.

നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് സാധ്യമാകാതെ വന്നതോടെയാകാം കുടുംബം ഹവാല ഇടപാടുകളിലേക്ക് തിരിഞ്ഞതെന്നും സ്വപ്‌ന ആരോപിച്ചു. പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശ ബിസിനസുകളെക്കുറിച്ച് താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശരിയെന്ന് തെളിഞ്ഞതായും അവർ പറഞ്ഞു.

പിണറായി വിജയനും കുടുംബവും ഒരു സിന്‍ഡിക്കേറ്റാണെന്നും ഓരോരുത്തരെയും ചോദ്യം ചെയ്ത് അന്വേഷണം നടത്തിയാൽ മാത്രമേ ഇതിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകൂ എന്നും സ്വപ്‌ന പറഞ്ഞു.

താനും എം. ശിവശങ്കറും പലതവണ വിദേശത്ത് പോയി ബിസിനസ് സാധ്യതകൾ തേടുകയും ഇടപാടുകൾ സംബന്ധിച്ച് ചർച്ചകൾ നടത്തുകയും ചെയ്തത് വീണ വിജയന് വേണ്ടിയായിരുന്നുവെന്നും സ്വപ്‌ന അവകാശപ്പെട്ടു.

ഹവാല ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും കോഴിക്കോടോ മറ്റ് സ്ഥലങ്ങളിലോ ഉള്ള പ്രാദേശിക ഡീലർമാരുമായി താൻ ബന്ധപ്പെട്ടിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. വിദേശത്തുള്ളവരുമായാണ് താൻ ഇടപെട്ടിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക