മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; കോൺഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോൺഗ്രസ് പുറത്തു വിട്ടത്: എംവി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിന്റെ മൂന്നാം ഭരണകാലം ജനങ്ങൾ ഉറപ്പുവരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫിനെ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ജനങ്ങളുടെ ഉത്സാഹം വ്യക്തമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ കഴിയാത്തതാണെന്ന് അദ്ദേഹം വിമർശിച്ചു. മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട കണക്കുകൾ പോലും കോൺഗ്രസുകാരെ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപി കള്ളപ്പണം ഉപയോഗിച്ച് വോട്ട് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച എം വി ഗോവിന്ദൻ, സ്ഥാനാർത്ഥികളോടൊപ്പം നേരിട്ട് പണം വിതരണം ചെയ്യുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ് എന്നും പറഞ്ഞു.

വികസനത്തെ എതിർത്ത ബിജെപിയുടെയും കോൺഗ്രസിന്റെയും നിലപാട് ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും, ഇത്തവണ ജനവിധി എൽഡിഎഫിന് അനുകൂലമായിരിക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക