ബാറുകളിൽ മദ്യം നൽകുന്നതിന് ആധാർ പരിശോധന നിർബന്ധം; 23 വയസ്സ് പ്രായപരിധി കർശനമാക്കണമെന്ന് മന്ത്രി

ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ പരിശോധിച്ച ശേഷം മാത്രമേ മദ്യം നൽകാവൂ എന്ന് എക്സൈസ് മന്ത്രി എം. ലിജു. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായമായ 23 വയസ്സ് കർശനമായി പാലിക്കണമെന്നും ഇതിന്റെ ഉത്തരവാദിത്തം ബാർ ലൈസൻസികൾക്കാണെന്നും മന്ത്രി വ്യക്തമാക്കി.

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. പ്രായപരിശോധനയിലെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയാൽ ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ നിലവിൽ വരുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ എം. ലിജു പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക