നഫീസത്തുൽ മിസ്രിയക്കെതിരായ സൈബർ ആക്രമണം; വിമർശിച്ച് പിണറായി വിജയൻ

മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യം ചോദിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്-ലീഗ് പ്രവർത്തകരാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും വിദ്യാർത്ഥികൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത് പ്രതികാര നടപടിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

സർവകലാശാലകളിലെ സംഘപരിവാർ അനുകൂല നിയമനങ്ങളിൽ നിസംഗത പാലിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെയാണ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തതെന്നും പിണറായി പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രിയെ സംഘപരിവാർ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പെറ്റിക്കേസ് പോലും എടുക്കാത്ത പൊലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. വിദ്യാർത്ഥികൾക്കെതിരായ നടപടികളിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക