സതീശൻ എത്തുംമുമ്പ് ചെന്നിത്തല വീട്ടിൽ നിന്ന് പുറത്തുപോയി ; കോൺഗ്രസിൽ ഭിന്നത ശക്തം

സംസ്ഥാനത്തെ നിയുക്ത മുഖ്യമന്ത്രിയായ വി.ഡി. സതീശൻ നേരിട്ട് കാണാനെത്തുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി. ഗുരുവായൂർ ദർശനം കഴിഞ്ഞ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ചെന്നിത്തലയെ കാണാൻ സതീശൻ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ, സതീശൻ എത്തുന്നതിന് മുൻപേ ബന്ധുവിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടിൽ നിന്നിറങ്ങി. ജോസഫ് വാഴയ്ക്കനും അൻവർ സാദത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഇതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാൽ പക്ഷത്തും കടുത്ത അതൃപ്തി ഉയരുന്നുണ്ട്. കെ.സി. വേണുഗോപാലിനെതിരെ ആസൂത്രിത നീക്കങ്ങളും വ്യക്തിഹത്യയും നടന്നുവെന്നാണ് ഇവരുടെ ആരോപണം. സതീശനെ മുഖ്യമന്ത്രിയായി നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെങ്കിൽ പ്രഖ്യാപനം ഇത്രയും നീട്ടേണ്ട സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അവസാന നിമിഷത്തിൽ മാത്രമാണ് തീരുമാനം അറിയിച്ചതെന്ന അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാനാണ് കെ.സി. പക്ഷത്തിന്റെ നീക്കം.

മറുപടി രേഖപ്പെടുത്തുക