അൻസിബ ഹസൻ സംഘടനയിൽ ഒറ്റപ്പെട്ടിരുന്നു; ‘അമ്മ’ ഭരണസമിതി പിരിച്ചുവിടണമെന്ന് ഉഷ ഹസീന

താരസംഘടനയായ ‘അമ്മ’യുടെ നിലവിലെ നേതൃത്വം രാജിവെക്കുകയും ഭരണസമിതി പിരിച്ചുവിടുകയും വേണമെന്ന് ആവശ്യപ്പെട്ട് നടി ഉഷ ഹസീന രംഗത്ത്. സംഘടനയ്ക്കും സിനിമ മേഖലയ്ക്കും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നതെന്ന് അവർ ആരോപിച്ചു.

“വ്യക്തിപരമായ നേട്ടങ്ങളാണ് ഭരണസമിതിയിലുള്ളവർ നോക്കുന്നത്. ‘ഞാനാണോ നീയാണോ വലുത്’ എന്ന തർക്കമാണ് ഇപ്പോൾ നടക്കുന്നത്. സ്ത്രീകൾ വീണ്ടും ഭരണസമിതിയിൽ വരാതിരിക്കാൻ പുറത്തുനിന്ന് ചിലർ ശ്രമിക്കുന്നുണ്ടോ എന്ന സംശയമുണ്ട്,” ഉഷ പറഞ്ഞു.

അൻസിബ ഹസൻ സംഘടനയിൽ ഒറ്റപ്പെട്ടിരുന്നുവെന്നും പലതവണ കരഞ്ഞിരുന്നുവെന്നും ഉഷ വെളിപ്പെടുത്തി. “അൻസിബ പലതവണ രാജിവെക്കാൻ തയ്യാറായിരുന്നു. അവളെ പുകച്ചു പുറത്താക്കാനാണ് ചിലരുടെ ശ്രമം. പിന്നീട് അവൾ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നുവരെ ഞങ്ങൾ ഭയപ്പെട്ടു,” അവർ കൂട്ടിച്ചേർത്തു.

ഇതിനിടെ, നിലവിലെ നേതൃത്വം തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി നടി പൊന്നമ്മ ബാബുവും രംഗത്തെത്തി. പ്രസിഡന്റിനും സെക്രട്ടറിക്കും ഇടയിലെ ഈഗോ പ്രശ്നങ്ങളാണ് സംഘടനയെ പ്രതിസന്ധിയിലാക്കിയതെന്ന് അവർ ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക