സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ റോബിൻ ഉത്തപ്പ

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന രണ്ടാം ടി20യിലും മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം ലഭിക്കാതിരുന്നതിനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കനത്ത വിമർശനവുമായി രംഗത്തെത്തി. സഞ്ജുവിന് ഇത്രയും മോശം പരിഗണന നൽകാൻ എന്താണ് കാരണമെന്ന് ചോദിച്ച ഉത്തപ്പ, വ്യക്തമായൊരു വിശദീകരണമില്ലാതെ ടീം മാനേജ്മെന്റ് വിജയകരമായ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിച്ചുവിട്ടതിനെതിരെ കൂടി പ്രതികരിച്ചു.

സഞ്ജു–അഭിഷേക് ഓപ്പണിംഗ് സഖ്യം മാറ്റിയതിന് പിന്നിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്നും, മത്സരത്തിന് മുൻപ് സൂര്യകുമാർ യാദവ് പറഞ്ഞത് ഗിൽ തന്നെയാണ് സഞ്ജുവിന് മുമ്പ് ഓപ്പണർ എന്നാണ് ആയിരുന്നുവെങ്കിലും, അവസരം ലഭിച്ചപ്പോൾ മൂന്നു സെഞ്ച്വറികൾ നേടി ഓപ്പണിംഗ് സ്ഥാനത്ത് തന്റെ അവകാശം ഉറപ്പിച്ചത് സഞ്ജുവാണെന്നും ഉത്തപ്പ പറഞ്ഞു. യുവതാരങ്ങളിൽ ആദ്യമായി സെഞ്ച്വറി നേടിയതും സഞ്ജുവാണ്; അതിനു ശേഷം അഭിഷേകും തിലകും സെഞ്ച്വറി നേടി. സഞ്ജുവിന്റെ പ്രകടനമാണ് അവർക്കും പ്രചോദനമായതെന്ന് ഉത്തപ്പ ചൂണ്ടിക്കാട്ടി.

“ഒന്നാമതായി, യാതൊരു കാരണം പരിശോധിക്കാതെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റുന്നു. പിന്നാലെ, പതുക്കെ ടീമിൽ നിന്നുതന്നെ ഒഴിവാക്കുന്നു. അവൻ ചെയ്ത തെറ്റ് എന്താണ്?”—എന്ന് ഉത്തപ്പ ചോദിച്ചു.

ഇതേസമയം, കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനു പകരം ഓപ്പണറായി എത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വീണ്ടും നിരാശപ്പെടുത്തുകയായിരുന്നു. ഏഷ്യ കപ്പിന് ശേഷം തുടരുന്ന ഗിലിന്റെ മോശം ഫോം ഒടുവിൽ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റുകയും പിന്നെ ടീമിന് പുറത്തേക്കും നയിച്ചിരുന്നു. ആരാധകർ മുതൽ മുൻ താരങ്ങൾ വരെ വിമർശനം ഉന്നയിച്ചിട്ടും, ടീം മാനേജ്മെന്റ് നിലപാട് മാറാത്തതിൽ അമർഷമുണ്ടെന്ന് ഉത്തപ്പ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക