ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ആണെന്ന് നടിച്ച് വിവാഹ വാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. 40 വയസുള്ള ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായ യുവതിയുമായി എക്‌സിലൂടെ പരിചയപ്പെട്ട അജ്ഞാതന്‍ താന്‍ ഇലോണ്‍ മസ്‌ക് ആണെന്നും വിവാഹം കഴിച്ച് യുഎസിലേക്ക് കൊണ്ടുപോകാമെന്നും വിശ്വസിപ്പിച്ചു. വീസ നടപടികള്‍ കൈകാര്യം ചെയ്യാനെന്ന പേരില്‍ “ജയിംസ്” എന്നയാളെ പരിചയപ്പെടുത്തുകയും ചെയ്തു.
വീസ പ്രക്രിയ ലളിതമാക്കാനെന്ന വ്യാജേന ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങി അവയുടെ കോഡുകള്‍ കൈമാറാന്‍ ജയിംസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ മാസം വരെ ഗിഫ്റ്റ് കാര്‍ഡുകള്‍ക്കായി മാത്രം യുവതി 16.34 ലക്ഷം രൂപ ചെലവഴിച്ചു.
യുഎസ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി വീണ്ടും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടര്‍ന്ന് അവര്‍ വിവരം മാതാപിതാക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
