വികസന വിഷയങ്ങളിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവുന്നല്ല: ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സി.പി.ഐ.എം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ ജനപിന്തുണ ലഭിക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജാഥയ്ക്ക് ലഭിക്കുന്ന സ്വീകാര്യത സർക്കാരിന്റെ ജനകീയ നയങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

വികസന വിഷയങ്ങളിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറാകുന്നില്ലെന്നും, വർഗീയ ശക്തികളോടുള്ള കോൺഗ്രസിന്റെ മൃദുസമീപനത്തിൽ ഹൈക്കമാൻഡ് വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. കോൺഗ്രസ്–ബി.ജെ.പി അന്തർധാര ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരായ സാമ്പത്തിക ആരോപണങ്ങൾ ഗുരുതരമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തി കേരളത്തെ വികസിത രാജ്യങ്ങൾക്കൊപ്പമെത്തിക്കുമെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങളിലെ അപാകതകൾ പരിശോധിച്ച് വിമർശനങ്ങൾ ക്രിയാത്മകമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക