പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. വസതിക്ക് മുന്നിലേക്ക് ഇറങ്ങിവന്ന പിണറായി വിജയൻ, സതീശനെ കൈപിടിച്ച് ഊഷ്മളമായി സ്വീകരിച്ചു.
കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ തുടരുമെന്ന് ഇരുവരും വ്യക്തമാക്കി. പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഭരണ-പ്രതിപക്ഷ സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
അതേസമയം, സന്ദർശനത്തെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങൾ നൽകാനില്ലെന്നും ഇത് രാഷ്ട്രീയ മര്യാദയുടെ ഭാഗമായുള്ള ഔപചാരിക കൂടിക്കാഴ്ച മാത്രമാണെന്നും പിണറായി വിജയൻ പ്രതികരിച്ചു.
