40,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനി

40,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാതെ വ്യവസായി അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനി. നിശ്ചയിച്ച സമയത്ത് ഹാജരാകാത്ത സാഹചര്യത്തിൽ, കേന്ദ്ര അന്വേഷണ ഏജൻസി ടീന അംബാനിക്ക് പുതിയ സമൻസ് അയയ്ക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പും (ADAG) അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തിയതായി ആരോപിക്കപ്പെടുന്ന വൻതോതിലുള്ള ബാങ്കിംഗ്–കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്സ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ അഡീഷണൽ ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ സംഘത്തിന് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ വർഷം മുതൽ അനിൽ അംബാനിയെയും റിലയൻസ് ഗ്രൂപ്പിനെയുംതിരെ ഇഡി അന്വേഷണം തുടരുകയാണ്. ഇതുവരെ മൂന്ന് ഇസിഐആറുകൾ (ECIRs) ഫയൽ ചെയ്തിട്ടുണ്ടെന്നും, ഏകദേശം 12,000 കോടി രൂപയുടെ ആസ്തികൾ ഇതിനോടകം കണ്ടുകെട്ടിയതായും ഇഡി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക