ആം ആദ്മി പാർട്ടി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബത്തേരി നിയോജക മണ്ഡലത്തിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായ എൻ.വി. പ്രകൃതി മത്സരിക്കും.
നൂൽപ്പുഴ നായ്ക്കട്ടിയിലെ തേർവയൽ ഉന്നതിയിലെ സ്വദേശിനിയാണ് പ്രകൃതി. ഇന്ന് ചേർന്ന കൺവെൻഷനിലാണ് സ്ഥാനാർഥിത്വ പ്രഖ്യാപനം നടന്നത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും കവിയുമായ പ്രകൃതി പണിയ വിഭാഗത്തിൽപ്പെട്ട ട്രാൻസ്ജെൻഡറാണ്.
