“ചരിത്ര നിയമം”: നിയമസഭയിൽ നേറ്റിവിറ്റി കാർഡ് ബിൽ അവതരിപ്പിച്ച് മന്ത്രി കെ. രാജൻ

നിയമസഭയിൽ നേറ്റിവിറ്റി കാർഡ് ബിൽ അവതരിപ്പിച്ച് മന്ത്രി കെ രാജൻ . നേറ്റിവിറ്റി ബിൽ ഒരു ചരിത്രപരമായ നിയമമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുകയാണെന്നും, എന്നാൽ കേരളത്തിൽ അത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് നേറ്റിവിറ്റി ബിൽ കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിട്ടുണ്ട്.

ഒരാൾ കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ നിലവിൽ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നടപ്പാക്കുന്നത്. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന വിശ്വസനീയമായ രേഖയായി നേറ്റിവിറ്റി കാർഡിനെ രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക