മുഖ്യമന്ത്രിയുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍; ടീസര്‍ പുറത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വീഡിയോ അഭിമുഖം നടത്തി നടൻ മോഹൻലാൽ . അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസർ മോഹൻലാൽ ഉൾപ്പെടെയുള്ളവർ പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ Cliff House ലാണ് ചിത്രീകരണം നടന്നത്. “കണ്ടും മിണ്ടിയും ഇരുവർ, ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ” എന്നതാണ് ടാഗ്‌ലൈൻ.
മോഹൻലാൽ ക്ലിഫ് ഹൗസിലെത്തുന്ന ദൃശ്യങ്ങളോടെയാണ് ടീസർ ആരംഭിക്കുന്നത്.

പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് അഭിമുഖത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും സർക്കാരിന്റെ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന വിഷയങ്ങളാണ് അഭിമുഖത്തിൽ പ്രധാനമായും ഉൾക്കൊള്ളുന്നത്.

https://www.facebook.com/watch/?ref=embed_video&v=1996548547594637

മറുപടി രേഖപ്പെടുത്തുക