അനിൽ അംബാനിയുടെ മുംബൈയിലെ 3,700 കോടി രൂപയുടെ വീട് കണ്ടുകെട്ടി ഇഡി

റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (ആർ.കോം.) ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ പാലി ഹിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടി. 17 നിലകളുള്ളതും 66 മീറ്റർ ഉയരമുള്ളതുമായ ആഡംബര വീടിന്റെ വില 3,716 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പി.എം.എൽ.എ) ഈ നടപടികൾ സ്വീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. അനിൽ ഗ്രൂപ്പ് കമ്പനികൾ കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്നു.

റിലയൻസ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ഈ കേസിന്റെ ഭാഗമായി ഇ.ഡി വീട് കണ്ടുകെട്ടിയതായി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, മുംബൈയിൽ 473.17 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഈ കേസുമായി ഇ.ഡി കണ്ടുകെട്ടിയ ആസ്തികളുടെ മൂല്യം 15,700 കോടി രൂപയിലെത്തി. ആർ.കോമിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും ആഭ്യന്തര, വിദേശ വായ്പാദാതാക്കളിൽ നിന്ന് 40,185 കോടി രൂപയുടെ കുടിശ്ശികയുണ്ട്.

മറുപടി രേഖപ്പെടുത്തുക