ഖമേനിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചിച്ചു

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. അഞ്ച് ദിവസം മുമ്പ് യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ നേതാവ് ഖമേനി കൊല്ലപ്പെട്ടിരുന്നു . ഇന്ന്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലെ ഇറാൻ എംബസിയിൽ ഔദ്യോഗിക അനുശോചന സന്ദേശം എഴുതി. ഇന്ത്യൻ സർക്കാരിനുവേണ്ടി വിദേശകാര്യ സെക്രട്ടറി ഇറാൻ എംബസിയിലേക്ക് പോയി.

അനുശോചന സന്ദേശം എഴുതിയ ശേഷം മിസ്രി ഇറാനിയൻ അംബാസഡറുമായി കുറച്ചുനേരം സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് അവർ ചർച്ച ചെയ്തു . ഫെബ്രുവരി 28 ന് യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ മരണശേഷം, പശ്ചിമേഷ്യയിൽ ഒരു കടുത്ത യുദ്ധം തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക