സിപിഐയിൽ നിന്ന് രാജിവച്ച് സി സി മുകുന്ദന്‍ ; നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കും

സിസി മുകുന്ദൻ എംഎൽഎ സിപിഐയിൽ നിന്ന് രാജിവച്ചു. നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചതിനെത്തുടർന്നാണ് മുകുന്ദന്റെ രാജി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ കണ്ടു പിന്തുണ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

ഗീതാ ഗോപിയുടെ യോഗ്യത പണം പിരിച്ച് നൽകുന്നതാണെന്ന മുകുന്ദന്റെ ആരോപണം ഗീതാ ഗോപിയും സിപിഐയും തള്ളിക്കളഞ്ഞു. നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എയായിരുന്ന മുകുന്ദന് വീണ്ടും അവസരം നിഷേധിച്ചതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ നേരത്തെ തന്നെ ഭിന്നത ശക്തമായിരുന്നു.

ഒറ്റത്തവണ മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാ ഗോപിക്ക് മൂന്നാം തവണയും അവസരം നൽകിയത് അനീതിയാണെന്നാരോപിച്ചാണ് മുകുന്ദൻ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ഗീതാ ഗോപിക്കെതിരെ നാട്ടികയിൽ തന്നെ സ്വതന്ത്രനായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇതിനിടെ യു.ഡി.എഫ് മുകുന്ദന് പിന്തുണ നൽകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക