ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ വക്കീൽ നോട്ടീസ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ വോട്ടർപട്ടികയിൽ പേര് ചേർത്തതുമായി ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. റേഷൻ കാർഡിൽ അനധികൃതമായി പേര് ചേർത്തും വ്യാജരേഖകൾ ഉപയോഗിച്ചും വോട്ടർപട്ടികയിൽ ഇടം നേടിയെന്നാരോപിച്ച് സിപിഐ നേതാവ് ടി. മുരുകേഷ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കോടതിയിലും പരാതി നൽകി.

റേഷൻ കാർഡിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകളെന്ന വ്യാജേന ചേർത്തതാണെന്ന് കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ്. പിള്ള ആരോപിക്കുന്നു. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ അത്തരമൊരു മകളോ ഇല്ലെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. കൂടാതെ, ബന്ധപ്പെട്ട റേഷൻ കാർഡ് ഉടമ 2024 സെപ്റ്റംബർ 18-ന് മരിച്ചതായും പരാതിയിൽ പറയുന്നു.

കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ടയിൽ സ്ഥിരം വിലാസമില്ലെന്നും റേഷൻ കാർഡിലെ വിവരങ്ങൾ തെറ്റാണെന്നും കണ്ടെത്തിയതിനെ തുടർന്ന് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഇവരുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക