പരിക്ക് ഭേദമായില്ല; ഐപിഎല്ലിൽ രണ്ടാഴ്‍ച്ച ധോണി പുറത്തിരിക്കും

ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിന് വലിയ തിരിച്ചടി . കാലിന് പറ്റിയ പരിക്ക് പൂർണ്ണമായി ഭേദമാകാത്തതിനാൽ ഇതിഹാസ താരം എം.എസ്. ധോണി ആദ്യ രണ്ടാഴ്ച മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും. ഇതോടെ 45-കാരനായ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാന്റെ സേവനം ടീമിന് തുടക്ക ഘട്ടത്തിൽ ലഭ്യമാകില്ലെന്നത് ഉറപ്പായി.

ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ടീമിന്റെ സമതുലിതത്വത്തിലും തന്ത്രങ്ങളിലും ഇത് മാറ്റങ്ങൾ ഉണ്ടാക്കുമെന്നതാണ് വിലയിരുത്തൽ.

മാർച്ച് 30ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. തുടർന്ന് പഞ്ചാബ് കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കെതിരെയും ആദ്യ രണ്ടാഴ്ചകളിൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നു.

നായകനായി ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചു തവണ ഐപിഎൽ ജേതാക്കളാക്കിയ ധോണി, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ്. അദ്ദേഹത്തിന്റെ അഭാവം ടീമിന് വലിയ വെല്ലുവിളിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക