കോൺഗ്രസിന് മറുപടി മിനിട്ടുകൾക്കകം; വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് സിപിഐഎം

കോൺഗ്രസിനെ വെല്ലുവിളിൽ മിനിട്ടുകൾക്കകം മറുപടി നൽകി സിപിഐ എം. വയനാട് ദുരിതാശ്വാസത്തിനായി സമാഹരിച്ച തുകയുടെ കണക്ക് സിപിഐഎം പുറത്തുവിട്ടു. കേന്ദ്ര കമ്മിറ്റി സമാഹരിച്ച തുകയുടെ വിവരങ്ങൾ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി എക്സിലൂടെ പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി 92 ലക്ഷം രൂപ നൽകിയതായി അദ്ദേഹം വ്യക്തമാക്കി.

ഇതിനുപുറമെ, വിവിധ വർഗ-ബഹുജന സംഘടനകളും സംഭാവന ചെയ്ത തുകയുടെ കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. അഖിലേന്ത്യാ കിസാൻ സഭയും കേരള കർഷക സംഘവും ചേർന്ന് 1 കോടി രൂപയുടെ ചെക്ക് ഇതിനകം മുഖ്യമന്ത്രിക്ക് കൈമാറിയതായും സിപിഐഎം അറിയിച്ചു.

സുതാര്യതയാണ് പാർട്ടിയുടെ മുഖമുദ്രയെന്ന് എം.എ. ബേബി വ്യക്തമാക്കി. പാർട്ടിയുടെ സുതാര്യതയെ സുപ്രീംകോടതി പോലും പ്രശംസിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു പാർട്ടികളും ഇതിനെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ കണക്ക് പുറത്തുവിടാൻ കോൺഗ്രസിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക