ശബരിമല യുവതീ പ്രവേശനം; സുപ്രീം കോടതി ഒമ്പതംഗ ഭരണഘന ബെഞ്ചിന് രൂപം നല്‍കി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളിൽ പരിഗണനയ്ക്കായി സുപ്രീം കോടതിയിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ബെഞ്ചിന് നേതൃത്വം നൽകും. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എ. അമാനുള്ള, ആരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി, ബി.വി. നാഗരത്ന എന്നിവർ ബെഞ്ചിലെ അംഗങ്ങളായിരിക്കും.

ഒമ്പതംഗ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമാണ് വനിതാ അംഗം. ഏപ്രിൽ 7 മുതൽ പുനഃപരിശോധന ഹർജികളിൽ വാദം ആരംഭിക്കും.

യുവതീ പ്രവേശന വിഷയത്തിൽ അന്തിമ നിലപാട് എടുക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും സമിതി രൂപീകരിച്ച് അവരുടെ അഭിപ്രായം തേടണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക