പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ഉയർത്തിയ ‘ഡീൽ’ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെ സൃഷ്ടിച്ച നിറം പിടിപ്പിച്ച നുണയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയസാധ്യത വ്യക്തമായ ഘട്ടത്തിലേക്ക് എത്തിയതോടെയാണ് യുഡിഎഫ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് മുന്നേറ്റം കണ്ട് യുഡിഎഫിൽ അസ്വസ്ഥതയും അസഹിഷ്‌ണുതയും വർധിച്ചിരിക്കുകയാണെന്നും, അതിന്റെ പ്രകടനമാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. വികസന ചർച്ചകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
