നുണകൾ കൊണ്ട് എനിക്ക് എതിരെ യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലമാണ് കടന്നു പോയത്: വി അബ്ദുറഹ്മാൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വി അബ്ദുറഹ്മാൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ യുഡിഎഫ് വ്യാപകമായ നുണപ്രചാരണം നടത്തിയതായി അദ്ദേഹം ആരോപിച്ചു. വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം ഇത്തരം മാർഗങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മൂന്നാം എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ തിരൂരിൽ എൽഡിഎഫ് വിജയം നേടുമെന്നും വി അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക