പ്രസംഗത്തിനിടെ അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കണം; ഗവർണറുടെ പരിപാടിക്ക് സർക്കുലർ പുറത്തിറക്കി കാലടി സർവകലാശാല

കാലടി ശങ്കരാചാര്യ സർവകലാശാലയിൽ നടക്കാനിരിക്കുന്ന ശകാരം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗവർണർ പങ്കെടുക്കുന്നതിനെക്കുറിച്ച് സർവകലാശാല അധികൃതർ കർശന മാർഗനിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി.

ഗവർണർ ഹാളിലേക്ക് പ്രവേശിക്കുമ്പോഴും പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴും സദസ്സിലുള്ള എല്ലാവരും നിർബന്ധമായും എഴുന്നേറ്റ് നിൽക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പരിപാടിക്കിടെ മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഗവർണറുടെ പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും, പ്രസംഗം അവസാനിക്കുമ്പോൾ കൈയടി നൽകണമെന്നും സർക്കുലറിൽ പറയുന്നു.

ചടങ്ങ് പൂർണ്ണമായും അവസാനിച്ച് ഗവർണർ മടങ്ങുന്നത് വരെ ആരും ഹാളിൽ നിന്ന് പുറത്ത് പോകാൻ പാടില്ലെന്നും അധികൃതർ പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക