60 ദിവസം പിന്നിട്ടിട്ടും സസ്‌പെൻഷൻ പിൻവലിച്ചില്ല; റോജി എം. ജോണിനെ വളഞ്ഞ് വിദ്യാർത്ഥികൾ

മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. വേദിയിലെത്തിയ വിദ്യാർത്ഥികൾ മന്ത്രിയെ വളഞ്ഞ് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയതോടെ ചടങ്ങ് തടസ്സപ്പെട്ടു. പ്രതിഷേധത്തെത്തുടർന്ന് മന്ത്രി വേദി വിട്ടു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്.

അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് സർവകലാശാലയിൽ നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ചാണ് 16 പേരെ സസ്‌പെൻഡ് ചെയ്തതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്ന ആവശ്യം 60 ദിവസം പിന്നിട്ടിട്ടും അംഗീകരിക്കാത്തതിലാണ് മന്ത്രിയുടെ പരിപാടിയിൽ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തെത്തുടർന്ന് കാമ്പസിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.

മറുപടി രേഖപ്പെടുത്തുക