തിരുവനന്തപുരത്തെ വാഹനാപകടം; മണിയൻപിള്ള രാജു മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി

തിരുവനന്തപുരത്ത് ഉണ്ടായ വാഹനാപകട കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ് ലഭിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചെന്ന ആരോപണം പൊലീസ് ഒഴിവാക്കി. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

കഴിഞ്ഞ ഫെബ്രുവരി 5ന് രാത്രി പത്തുമണിയോടെ വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് പുറത്ത് ഇറങ്ങുന്നതിനിടെ മണിയൻപിള്ള രാജുവിന്റെ കാർ ഒരു ബൈക്കിൽ ഇടിച്ച് അപകടമുണ്ടായി. അപകടത്തിൽ ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ കാർ നിർത്താതെ പോയതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അപകടത്തിന് ശേഷം മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ബൈക്കാണ് കാറിൽ ഇടിച്ചതെന്നും, അപ്രതീക്ഷിതമായി സംഭവിച്ചതിനാൽ പാനിക് ആയതുകൊണ്ടാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക