ഷാരൂഖിന്റെ ‘കിംഗ്’: റിലീസിന് മുന്‍പേ വന്‍ ബിസിനസ് നേട്ടം

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം ഷാരൂഖ് ഖാൻ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രം കിംഗ് റിലീസിന് മുന്‍പേ തന്നെ വലിയ ബിസിനസ് നേട്ടം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം 350 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പാന്‍ ഇന്ത്യന്‍ വിതരണാവകാശം മാത്രം 250 കോടി രൂപയ്ക്കാണ് വിറ്റുപോയത്. സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദ്യും ഷാരൂഖും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം ക്രിസ്മസ് റിലീസായി എത്തും.

ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്‌സ് : ഡൂംസ്‌ഡേ , ഡൂൺ : പാർട്ട് 3 എന്നിവയോടൊപ്പം റിലീസ് ആയാലും, ഇന്ത്യയില്‍ ഷാരൂഖ് ചിത്രത്തിന് വലിയ പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

മറുപടി രേഖപ്പെടുത്തുക