“ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്” എന്ന ചിത്രത്തെക്കുറിച്ച് നടി രുക്മിണി വസന്ത് പങ്കുവെച്ച വിശേഷങ്ങൾ ശ്രദ്ധ നേടുന്നു. കാന്താര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രുക്മിണി, ഇപ്പോൾ യാഷ് നായകനായി എത്തുന്ന ഈ വമ്പൻ പ്രോജക്ടിലാണ് അഭിനയിക്കുന്നത്.
സമീപകാല അഭിമുഖത്തിൽ ചിത്രത്തിന്റെ വ്യാപ്തിയെക്കുറിച്ച് സംസാരിച്ച രുക്മിണി, ഇത്രയും വലിയ സ്കെയിലിലുള്ള ഒരു സിനിമ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കി. “ഇതിന്റെ സ്കെയിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തലത്തിലാണ്,” എന്നാണ് അവരുടെ പ്രതികരണം.
ചിത്രത്തിന്റെ സംവിധായികയായ ഗീതു മോഹൻദാസിനെയും യാഷിനെയും അവർ പ്രത്യേകം പ്രശംസിച്ചു. ഇരുവരും ചേർന്ന് സൃഷ്ടിക്കുന്ന ലോകം വളരെ വിശാലവും പുതുമ നിറഞ്ഞതുമാണെന്ന് അവർ പറഞ്ഞു. പ്രേക്ഷകർ ഈ പുതിയ സിനിമാറ്റിക് ലോകത്തെ എങ്ങനെ സ്വീകരിക്കും എന്നതിൽ വലിയ ആകാംക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് ബാനറുകളിൽ വെങ്കട് നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നയൻതാര, കിയാരാ , അക്ഷയ് ഒബ്റോയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകൾക്ക് പുറമെ നിരവധി അന്താരാഷ്ട്ര ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
