ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രംഗത്ത്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സിപി രാധാകൃഷ്ണന് കത്ത് നൽകി.
രാഘവ് ചദ്ദ ഉൾപ്പെടെ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം. കൂറുമാറ്റ വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി അരവിന്ദ് കെജ്‌രിവാൾ എംഎൽഎമാരുമായി അടിയന്തര ചർച്ച നടത്തും. പാർട്ടി വിട്ട എംപിമാർക്കെതിരെ പ്രതിഷേധവും ശക്തമാകുകയാണ്.
