ദുൽഖറിനെ നേരിൽ കാണാനുള്ള ആഗ്രഹംകൊണ്ടാണ് ഞാൻ സിനിമമേഖലയിലേക്ക് എത്തിയത്: ഫാരിയ അബ്ദുള്ള

തെലുങ്ക് നടി ഫാരിയ അബ്ദുള്ള മലയാളി താരം ദുൽഖർ സൽമാനോടുള്ള തന്റെ ആരാധന തുറന്ന് വെളിപ്പെടുത്തി. ദുൽഖറിനെ നേരിൽ കാണണമെന്ന ആഗ്രഹമാണ് തനിക്ക് സിനിമയിലേക്ക് എത്താൻ പ്രചോദനമായതെന്ന് നടി പറഞ്ഞു.

സംവിധായകൻ തരും ഭാസ്കർ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഗായപദ്ദ സിംഹ’ത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ ദുൽഖറിന്റെ സാന്നിധ്യത്തിൽ സംസാരിക്കുകയായിരുന്നു ഫാരിയ.

ചാർളി എന്ന സിനിമ കണ്ടതിന് ശേഷം അതിലെ നായികയായി സ്വയം സങ്കൽപ്പിക്കാറുണ്ടായിരുന്നുവെന്നും, അന്ന് മുതൽ ദുൽഖറിനോട് പ്രത്യേക ഇഷ്ടം തോന്നിയതായും അവർ പറഞ്ഞു. “ഒരിക്കൽ എങ്കിലും ദുൽഖറിനെ നേരിൽ കാണണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ സിനിമ ഇൻഡസ്ട്രിയിലേക്ക് വന്നത്,” ഫാരിയ വ്യക്തമാക്കി.

തന്റെ ആദ്യ ചിത്രം ‘ ജാതിരത്നലു’ വിന്റെ പ്രമോഷനിടയിൽ ദുൽഖറിനെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചതായും, അതിന് താരം മറുപടി നൽകിയതും ഫാരിയ ഓർത്തെടുത്തു. “ഡി.എമ്മിൽ ദുൽഖറിന്റെ മറുപടി കണ്ടപ്പോൾ ഞാൻ ആവേശത്തിൽ ഫോൺ പോലും എറിഞ്ഞുപോയി,” എന്ന് അവർ പറഞ്ഞു.

ദുൽഖറിന്റെ അഭിനയവും വ്യക്തിത്വവും തനിക്ക് ഏറെ ഇഷ്ടമാണെന്നും ഫാരിയ അബ്ദുള്ള കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക