കെപിസിസി വിലക്കിയിട്ടും തുടരുന്ന മുഖ്യമന്ത്രി പോര്; കൊച്ചിയിൽ വി ഡി സതീശനെതിരെ ഫ്ലക്സ്

കെപിസിസി, ദേശീയ നേതൃത്വം വിലക്കിയിട്ടും കേരളത്തിലെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അതിരില്ലാതെ തുടരുകയാണ്. സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വാക്പോര് ശക്തമാകുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ ഫ്ലക്സുകളും ഉയരുന്നുണ്ട്.

നിയുക്ത മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യങ്ങൾ എന്ന പേരിൽവിഡി സതീശനെ അനുകൂലിച്ച് മലപ്പുറത്ത് ഫ്ലക്സ് ഉയര്‍ന്നപ്പോള്‍, കൊച്ചിയിൽ അദ്ദേഹത്തെ വിമർശിക്കുന്ന ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. എറണാകുളം ഡിസിസി ഓഫീസിന്റെ എതിർവശത്ത് സ്ഥാപിച്ച ഫ്ലക്സിൽ വിഡി സതീശനെ രൂക്ഷമായി വിമർശിക്കുകയും ചെന്നിത്തലയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്യുന്നു.

പി.ആർ പ്രവർത്തനങ്ങളുടെ ബലത്തിൽ ചെന്നിത്തല പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള ശ്രമം വിജയിക്കില്ലെന്ന സന്ദേശമാണ് ഫ്ലക്സിൽ ഉന്നയിക്കുന്നത്. “കോൺഗ്രസ് ഫാമിലി” എന്ന പേരിലാണ് ഈ ഫ്ലക്സ് ഉയർന്നിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക