കെ.സി. വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് യോഗ്യൻ: താരിഖ് അൻവർ

കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് കെ.സി. വേണുഗോപാൽ യോഗ്യനായ നേതാവാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ വ്യക്തമാക്കി. ദീർഘകാല രാഷ്ട്രീയാനുഭവമുള്ള വേണുഗോപാൽ ഇപ്പോഴും കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയാലും ഹൈക്കമാൻഡിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ തീരുമാനം ഇതിൽ നിർണായകമാണെങ്കിലും, കേരളത്തിൽ പ്രവർത്തിക്കാൻ കെ.സിക്ക് താൽപര്യമുണ്ടെങ്കിൽ പാർട്ടി അത് അംഗീകരിക്കണമെന്നും മുൻ കേരള ചുമതലക്കാരനായ താരിഖ് അൻവർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക