തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഏഴ് ദിവസം പിന്നിട്ടിട്ടും കോൺഗ്രസ് സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലീം ലീഗ്. വിഷയത്തിൽ വോട്ടർമാർക്ക് മുന്നിൽ മറുപടി പറയാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു.
“നാലുപേർ കൂടുന്നിടത്ത് പോകാൻ പോലും കഴിയുന്നില്ല. വിജയിച്ച എം.എൽ.എമാരുടെ ആഹ്ലാദ പ്രകടനങ്ങൾ പോലും നടത്താനാകുന്നില്ല. ഇങ്ങനെ അനിശ്ചിതത്വം നീണ്ടുപോകാൻ പാടില്ല,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നടപ്പാക്കാനുള്ള നിരവധി കാര്യങ്ങൾ ഉണ്ടെന്നും ജനങ്ങൾ നൽകിയ വിജയത്തിന്റെ ഗൗരവം മറന്ന് മുന്നോട്ടുപോകരുതെന്നും അബ്ദുൽ ഹമീദ് മാസ്റ്റർ വിമർശിച്ചു.
