ചെലവ് ചുരുക്കാൻ കേന്ദ്ര മന്ത്രിമാർക്ക് മോദിയുടെ നിർദേശം; ഇറക്കുമതി സാധനങ്ങളുടെ ഉപയോഗവും കുറയ്ക്കണം

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വിഭവസംരക്ഷണവും മുൻനിർത്തി കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരോട് ചെലവ് നിയന്ത്രിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളും ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലും ചെലവ് ചുരുക്കൽ നടപടികൾ നടപ്പാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് പുറമെ ഒരു വാഹനം മാത്രമാണ് ഇനി അകമ്പടിയായി ഉപയോഗിക്കുന്നത്. സുരക്ഷാ ആവശ്യങ്ങൾക്കായുള്ള ജാമർ വാഹനങ്ങളുടെ ഉപയോഗവും നിലവിലെ സാഹചര്യത്തിൽ വെട്ടിക്കുറച്ചിട്ടുണ്ട്.

അതേസമയം, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം പതിനാലിൽ നിന്ന് നാലായി കുറച്ചതായും റിപ്പോർട്ടുണ്ട്. ഔദ്യോഗിക വാഹനവ്യൂഹങ്ങളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

മറുപടി രേഖപ്പെടുത്തുക