രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച മൂന്ന് ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ നിന്നാണ് ഡ്രോണുകൾ എത്തിയതെന്നാണ് പ്രാഥമിക വിവരം.
സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രതികരിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്ന് വ്യക്തമാക്കി.
സൗദിയുടെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണ ശ്രമത്തിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിലായി സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോണുകൾ തടഞ്ഞുനശിപ്പിച്ച സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവ ഉൾപ്പെടുന്ന മേഖലയിലെ സംഘർഷങ്ങൾ പശ്ചാത്തലത്തിൽ മധ്യപൂർവേഷ്യയിൽ സുരക്ഷാ ആശങ്കകൾ തുടരുകയാണ്.
