മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷൻ പേരിൽ പണം ഈടാക്കുന്നതായി പരാതി

മുഖ്യമന്ത്രി വിഡി സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് പ്രവർത്തിക്കുന്നതായി പരാതി. ‘ചീഫ് മിനിസ്റ്റര്‍ വിഡിഎസ്’ എന്ന പേരിലുള്ള പേജിലാണ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനായി പ്രതിമാസം 89 രൂപ ഈടാക്കുന്നത്.

വി ഡി സതീശന്‍ എന്ന് ഫെയ്‌സ്ബുക്കില്‍ തിരയുമ്പോള്‍ നിരവധി അക്കൗണ്ടുകളും പേജുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതില്‍ ഏകദേശം 5.89 ലക്ഷം ഫോളോവേഴ്‌സുള്ള ഒരു പേജാണ് പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. എത്രപേര്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്തെന്ന വിവരം പേജില്‍ മറച്ചുവെച്ചിരിക്കുകയാണ്.

വലിയ തോതില്‍ ഫോളോവേഴ്‌സ് ഉള്ളതിനാല്‍ ഈ പേജിലൂടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ പേരില്‍ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജ് ഒരെണ്ണം മാത്രമാണുള്ളതെന്നും സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആവശ്യപ്പെടുന്ന മറ്റ് പേജുകള്‍ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക