ബക്രീദിനോട് അനുബന്ധിച്ച് കേരളത്തിൽ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. നേരത്തെ മെയ് 27ന് മാത്രം അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മാസപ്പിറവി അടിസ്ഥാനമാക്കി കേരളത്തിൽ ബലിപെരുന്നാൾ മെയ് 28നാണ് ആചരിക്കപ്പെടുക എന്നതിനാലാണ് അധികമായി 28നും അവധി അനുവദിച്ചത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

മറുപടി രേഖപ്പെടുത്തുക