സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ദിലീപും രാഹുൽ മാങ്കൂട്ടത്തിലും ഒന്നിച്ച് ; വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ നടൻ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നടൻ ദിലീപും മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലും ഒന്നിച്ച് എത്തിയതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു. മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി വിടപറഞ്ഞ താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ പറവൂരിലെ ‘ലാഫിങ് വില്ല’യിൽ എത്തിയിരുന്നു.

പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും പ്രിയതാരത്തെ ഒരു നോക്ക് കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയിലാണ് നടൻ ദിലീപും പാലക്കാട് മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലും ഒന്നിച്ച് സലിം കുമാറിന്റെ വസതിയിൽ എത്തിയത്. ഇരുവരും ഒരുമിച്ച് വീട്ടിൽ നിന്നും ഇറങ്ങുന്നതും ഒരേ കാറിൽ കയറി പോകുന്നതുമായ വീഡിയോകൾ പുറത്തുവന്നതോടെയാണ് സൈബർ ഇടങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്.

മുൻപ് നടന്ന ചില ലൈംഗികപീഡന- വിവാദ കേസുകളിലെ പശ്ചാത്തലം മുൻനിർത്തി ഇരുവരുടെയും ഒപ്പമുള്ള യാത്രയെയും അവർക്ക് ലഭിക്കുന്ന പൊലീസ് സുരക്ഷയെയും വിമർശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക