ബെംഗളൂരുവിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസാണ് മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.
കോഴിക്കോട് സ്വദേശികളായ ഡ്രൈവർ ബിജിലേഷും കണ്ടക്ടർ അരുണുമാണ് മരിച്ചത്. താത്കാലിക ജീവനക്കാരനായിരുന്നു ഡ്രൈവർ ബിജിലേഷ്. ഇന്ന് രാവിലെയോടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ബസിലുണ്ടായിരുന്ന 20ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
