സർക്കാരിനെ വിമർശിച്ച തന്റെ വാർത്താസമ്മേളനത്തിലെ സോഷ്യൽ മീഡിയ കാർഡുകൾ മെറ്റ നീക്കം ചെയ്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
‘ഓപ്പറേഷൻ തൂഫാൻ’ നടപടിക്കിടെ പിടിയിലായ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട വാർത്തകൾ നിയന്ത്രിക്കപ്പെടുകയാണെന്നും, ലഹരിവിരുദ്ധ നടപടികൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങി പ്രഹസനമാകുകയാണെന്നും പിണറായി വിമർശിച്ചു. വിഷയത്തിൽ ആഭ്യന്തര വകുപ്പ് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
