കൊല്ലം തുറമുഖത്ത് വിദേശ കപ്പലിൽ അപ്രതീക്ഷിത പൊട്ടിത്തെറി; എൻജിനീയർക്ക് പരിക്ക്

കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന വിദേശ കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിത പൊട്ടിത്തെറി. ആന്ധ്രയിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോവുകയായിരുന്ന ‘ഐഒഎൽ സഫയർ’ കപ്പലിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അപകടമുണ്ടായത്.

യാത്രയ്ക്കിടെ എൻജിൻ തകരാറിലായതിനെ തുടർന്നാണ് കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. തുടർന്ന് ജനറേറ്റർ റൂമിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

അപകടത്തിൽ കപ്പലിലെ എൻജിനീയറായ ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിന് (40) പരിക്കേറ്റു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റ ഇയാളെ ഉടൻ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.

മറുപടി രേഖപ്പെടുത്തുക