സ്കൂൾ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പുതിയ സർക്കുലർ; വന്ദേമാതരം ഇല്ല, ദേശീയഗാനം മാത്രം ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ ചർച്ചയാകുന്നു. സ്കൂളുകളിൽ ഓഗസ്റ്റ് 15-ന് നടക്കുന്ന ആഘോഷങ്ങളിൽ ദേശീയഗാനം ആലപിക്കണമെന്നാണ് സർക്കുലറിലെ നിർദേശം. ‘വന്ദേമാതരം’ ആലാപനം സംബന്ധിച്ച് സർക്കുലറിൽ പരാമർശമില്ല.

രാവിലെ 9 മണിക്കോ അതിനുശേഷമോ ദേശീയ പതാക ഉയർത്തണമെന്നും തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും സർക്കുലർ പറയുന്നു.

സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതോടെ സ്കൂളുകളിലെ ആഘോഷ പരിപാടികളുടെ ഔദ്യോഗിക രൂപരേഖയിൽ ദേശീയഗാനത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

‘വന്ദേമാതരം’ സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാതന്ത്ര്യദിനത്തിൽ വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെ പുറത്തിറങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക