ടെസ്റ്റിൽ അപൂർവ്വ നേട്ടം: 4,000 റൺസും 350 വിക്കറ്റും നേടി ജഡേജ എലൈറ്റ് ക്ലബ്ബിൽ

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അപൂർവ്വ നേട്ടം സ്വന്തമാക്കി. മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ 350 വിക്കറ്റുകൾ പൂർത്തിയാക്കി.

ഇതോടെ ടെസ്റ്റിൽ 4,000 റൺസും 350 വിക്കറ്റുകളും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ജഡേജ മാറി. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയ മറ്റൊരു ഇന്ത്യൻ താരം. ലോക ക്രിക്കറ്റിൽ ഇയാൻ ബോഥം, ഡാനിയൽ വെട്ടോറി, കപിൽ ദേവ് എന്നിവർക്കുശേഷം ഈ അപൂർവ്വ ക്ലബ്ബിൽ ഇടം നേടുന്ന നാലാമത്തെ ഓൾറൗണ്ടറുമാണ് ജഡേജ.

ഇന്ത്യയ്ക്കായി ടെസ്റ്റിൽ 350 വിക്കറ്റുകൾ നേടുന്ന അഞ്ചാമത്തെ ബൗളറെന്ന നേട്ടവും ജഡേജ സ്വന്തമാക്കി. അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ, കപിൽ ദേവ്, ഹർഭജൻ സിംഗ് എന്നിവരാണ് ഈ പട്ടികയിൽ അദ്ദേഹത്തിന് മുന്നിലുള്ളവർ.

ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇടംകൈയൻ സ്പിന്നർമാരുടെ പട്ടികയിൽ ജഡേജ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ശ്രീലങ്കയുടെ രംഗണ ഹെറാത്തും ന്യൂസിലൻഡിന്റെ ഡാനിയൽ വെട്ടോറിയുമാണ് ജഡേജയ്ക്ക് മുന്നിലുള്ളത്.

മറുപടി രേഖപ്പെടുത്തുക