ടി20 ക്രിക്കറ്റിൽ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലെ തകർപ്പൻ വിജയത്തോടെ ഈ ഫോർമാറ്റിൽ 200 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ ചരിത്രം കുറിച്ചു. ടീമിന്റെ 300-ാമത്തെ അന്താരാഷ്ട്ര ടി20 മത്സരം കൂടിയായിരുന്നു ഇത്.
ടോപ്പ് ഓർഡർ ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ യുവതാരങ്ങളായ തിലക് വർമ്മയും നിതീഷ് റെഡ്ഡിയും നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് നിർണായകമായത്. ഇരുവരുടെയും മികവിൽ ടീം അവിസ്മരണീയ വിജയം സ്വന്തമാക്കി.
ഇതുവരെ കളിച്ച 300 ടി20 മത്സരങ്ങളിൽ ഇന്ത്യ 200 വിജയങ്ങളും 83 തോൽവികളും രേഖപ്പെടുത്തി. ഏഴ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ പത്ത് മത്സരങ്ങളിൽ ഫലമുണ്ടായില്ല.
ടി20 വിജയങ്ങളുടെ പട്ടികയിൽ പാകിസ്ഥാനാണ് ഇന്ത്യക്ക് പിന്നിൽ. 304 മത്സരങ്ങളിൽനിന്ന് 176 വിജയങ്ങളാണ് പാകിസ്ഥാൻ നേടിയിട്ടുള്ളത്. ന്യൂസിലൻഡ് (135), ദക്ഷിണാഫ്രിക്ക (129), ഇംഗ്ലണ്ട് (128), ഓസ്ട്രേലിയ (127) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
